top of page

ഓൾഡ് ഗോവയിലെ ആ രാത്രിയിൽ എനിക്ക് സംഭവിച്ചത്!

  • Jun 4, 2021
  • 2 min read

Updated: Oct 11, 2021

By Manikandan P.


ഓൾഡ് ഗോവയിലെ ഒരു പഴയ കെട്ടിടത്തിൽ ആയിരുന്നു എന്റെ താമസം. അങ്ങനെ ഇരിക്കെ രാത്രിയിൽ ഭക്ഷണം കഴിക്കാൻ ഞാൻ താമസസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഉടുപ്പി ഹോട്ടലിലോട്ട് നടന്നുനീങ്ങി.

വിജനമായ നാഷണൽ ഹൈവേ, പോവുന്ന വഴിയിൽ ഒരു പാലം ഉണ്ട് പാലത്തിലൂടെ ഒരുപാട്‌ ചരക്ക് വാഹനങ്ങൾ കടന്നുപോകുന്നു കുറച്ച് കെട്ടിടങ്ങൾ മാത്രം, കൂടാതെ നല്ല തണുത്ത കാറ്റ്, നല്ല അന്തരീക്ഷവും . ഞാൻ ഒരു വശംചേർന്ന് ഹോട്ടൽ ലക്ഷ്യമാക്കി നടന്നു, കുറച്ച് ദൂരം പിന്നീട്ടപ്പോൾ കുറച്ച് അകലെ പട്ടികളുടെ കുര കേൾക്കുന്നു, അത് കേൾക്കാത്ത മട്ടിൽ ഞാൻ പിന്നെയും നടന്നു ആ കുരകൾ അടുത്ത് ആയി കേൾക്കാൻ തുടങ്ങി. ഒരു നിമിഷം ഒന്ന് നിശ്ശബ്‌ദതയായി നിന്നു തിരിഞ്ഞ് നോക്കുമ്പോൾ ഒരു കൂട്ടം തെരുവ് പട്ടികൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. മനസ്സിൽ ആരോ പറയുന്നത് ഞാൻ കേട്ടു,നാട്ടിൽ ഇത് വരെ ഒരു തെരുവ് പട്ടികളുടെ കടികൊള്ളാത്ത നീ എന്തിനാ ഈ ഗോവയിൽ വന്ന് കടികൊള്ളുന്നത്? അങ്ങനെ ഒരു അവസ്ഥയെ പറ്റി ചിന്തയിൽ മുഴുകി, അവരുടെ ഇന്നത്തെ ഇര ഞാൻ ആണോ എന്ന തോന്നൽ ഒരു മെട്രോയുടെ വേഗതയിൽ കടന്ന് പോയി, നടത്തതിന്റെ വേഗത പതിയെ കൂട്ടി

ഒന്ന് നോക്കിയപ്പോൾ എതിര്‍വശത്ത്‌ ഉടുപ്പി ഹോട്ടൽ ബോർഡ്‌ കണ്ണിൽ പെട്ടു. പെട്ടന്ന് തന്നെ ഞാൻ ഹോട്ടലിന്റെ മുമ്പിൽ എത്തി ഒരു സൂപ്പർമാനെ പോലെ, ഒന്ന് നെടുവിറപ്പിട്ടു. ഒരാഴ്ചയായി ഞാൻ ഇവിടുന്ന് ഭക്ഷണം കഴിക്കുന്നത് അതുകൊണ്ട് എനിക്ക് മിക്കപ്പോഴും ഒരു ചെറുപ്പക്കാരൻ വെയ്റ്റർ ആണ്‌ ഭക്ഷണം എടുത്ത് തരുന്നത് എന്നെ കണ്ടപ്പോൾ അവൻ പുഞ്ചിരി തൂകി, അതുപോലെ ഞാനും. പൂരിയും കറിയും ഞാൻ ഓർഡർ ചെയ്തു. അതും കഴിച്ച് ബില്ല് ഒക്കെ കൊടുത്ത് പുറത്ത് ഇറങ്ങി തിരിച്ചു നടന്നു. നടക്കുമ്പോൾ ദേ പിന്നെയും ഒരു കുര. ഞാൻ ചുറ്റും നോക്കി അപ്പോഴല്ലേ മനസിലായത് അവന്മാർ പോയിട്ടില്ല എന്ന്. പെട്ടു എന്ന ചിന്ത മനസിൽ ഉദിച്ചു. പക്ഷെ തിരിച്ചു എങ്ങനെ റൂമിലോട്ടു പോവും എന്ന ആശങ്കയിലായി. ഉടനെ

വരുന്ന വാഹനങ്ങൾക്ക് കൈകാണിച്ചു. ഒന്നും നിർത്തുന്നില്ല, ഒരു ഓട്ടോറിക്ഷയും വരുന്നില്ല, രാത്രി പത്തുമണി ആയി. കണ്ടാൽ മനസ്സിലാകുന്ന ഒരു സ്ഥലം മാത്രം ആണ്‌ എനിക്ക് അറിയാവുന്നത് അവിടെ ഒരു ബസ്സ്സ്റ്റോപ്പും ഇല്ല. എങ്ങനെ പോവും? വണ്ടികൾക്ക് കൈകാണിച്ചു കൊണ്ടിരുന്നപ്പോൾ ഒരു പയ്യൻ സ്കൂട്ടറിൽ വരുന്നു എന്നെ കണ്ടതും അവൻ ഒന്ന് നിർത്തി എന്നോട് ഹിന്ദിയിൽ ചോദിച്ചു "എന്താ? എവിടെക്കാ?" എന്ന്.

ഞാൻ എനിക്ക് അറിയാവുന്ന രീതിയിൽ ഇംഗ്ലീഷിലും ഹിന്ദിയിലും അവനോട് പറഞ്ഞു

ഇവിടെ ഒരുപാട് തെരുവ് പട്ടികൾ ഉണ്ട് അതുകൊണ്ട് എനിക്കീ വഴി നടന്നു പോവാൻ കഴിയില്ല എങ്ങനെങ്കിലും എന്നെ തൊട്ടപ്പുറത് എത്തിക്കണം ദേ കാണുന്ന പാലം കഴിഞ്ഞ് ആണ് എന്നൊക്കെ ഞാൻ പറഞ്ഞു.

അവൻ ഒരു നിമിഷം ഒന്ന് ചിന്തിച്ചിട്ടു ഹിന്ദിയിൽ പറഞ്ഞ് എന്ന കേറ്.

ഒരു നെടുവീർപ്പോടെ ഞാൻ സ്കൂട്ടറിന്റെ പുറകിൽ ഇരുന്നു. അത് വരെ തോന്നാത്ത വല്ലാത്ത ഒരു സന്തോഷം ഞാൻ സ്കൂട്ടറിന്റെ പുറകിൽ ഇരുന്ന് ആസ്വദിച്ചു. അങ്ങനെ ആ നല്ല മനുഷ്യന്റെ സഹായത്തൽ താമസസ്ഥലത്ത് എത്തി. അപ്പോ ഒരു കാര്യം മനസിലായി കൂടെ ഭാഗ്യം ഉണ്ട്, ജീവിതത്തിൽ ഇങ്ങനെ ചില ദുഷ്‌കരമായ സന്ദര്‍ഭത്തിൽ ചിലർ വരും അവിടെ ഭാഷയോ, ദേശമോ, ഒന്നുമല്ല വെറും മനുഷ്യത്വം മാത്രം. ഈ ഗോവ യാത്ര എന്റെ ആദ്യ സോളോ യാത്രയായിരുന്നു അതും സംസ്ഥാനത്തിന് പുറത്ത് പോവുന്നത് ഈ അനുഭവം ഞാൻ ഇനി എത്ര യാത്രകൾ പോയാലും മറക്കത്തില്ല കാരണം ആ സാഹചര്യത്തിൽ എന്നെ സഹായിച്ച ആ നല്ല മനുഷ്യനെ എങ്ങനെ മറക്കാൻ കഴിയും.


Recent Posts

See All
How to Make Chicken Samosa

By Abey BCJ Prep Time: 30 minutes Cook Time: 15 minutes Total Time: 45 minutes Servings: 12 Ingredients For the dough: 1 ½ cups...

 
 
 

Comments


Contact Us

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

© 2023 by Turning Heads. Proudly created with Wix.com

bottom of page