നിലാവിന്റെ രാത്രി........
- Mar 30, 2021
- 2 min read

ഒന്നു രണ്ടു തവണ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി ഉറക്കം ഒരു രീതിയിലും ശരിയാകുന്നില്ല !!!
പാതിരാത്രിയിലെ ഇളം കാറ്റിന്റെ കുളിരിനുപോലും മനസ്സിനെ തണുപ്പിക്കുവാൻ കഴിയുന്നില്ല ....... മനസ്സിൽ വല്ലാതൊരു വിങ്ങൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. നിലാവിലെ പൂർണ്ണ ചന്ദ്രൻ അതി മനോഹരമായിരിക്കുന്നു . ഈ രാത്രിയിൽ അവൾ ഉറങ്ങുന്നുണ്ടാകുമോ??? അവളെ ഒരുപാട് തല്ലികാണുമോ ? എന്നിങ്ങനെ ഒത്തിരി ചോദ്യങ്ങൾ മനസ്സിനെ വരിഞ്ഞു മുറുക്കി .......ഒരു നിമിഷം ഞാൻ സ്വയം ശപിച്ചു " നശിച്ച രാത്രി " . വല്യേച്ചി പണ്ടേ പറഞ്ഞതാണ് ഇതിനൊന്നിനും സമയം കളയണ്ട അതിനുള്ള പ്രായമല്ലിതെന്ന് എത്താത്തകൊമ്പിൽ പിടിക്കുവാൻ നോക്കിയാൽ പിന്നീട് വിഷമിക്കേണ്ടിവരുമെന്ന് .........
ജൂൺ മാസത്തിലെ ഒരു മഴക്കാലം ബസുകളിലൊക്കെ വളരെ തിരക്ക്. കുടയും ബാഗും ഒതുക്കി ചീവികെട്ടിയ മുടിയുമായ് ബസിൽ വലിഞ്ഞു കേറാൻ ബുദ്ധിമുട്ടുന്ന കുട്ടികൾ ...... അവർക്കിടയിൽ ഞാനവളെ അന്നാദ്യമായി കണ്ടു. ഉയരം കുറവായതിനാൾ അവളുടെ കൈകൾ കമ്പിയിൽ എത്തുന്നില്ലായിരുന്നു ..... കൂടെ കൂടെ ഞാനവളെയും അവളെനെയും നോക്കി ബസ്സിൽ സീറ്റ് ഒഴിവില്ലാത്തതിനാൽ അവൾക്ക് ഇരിക്കുവാൻ സാധിചില്ല. പുസ്തകങ്ങളുടെ ഭാരം അവളുടെ തോളുകളെ തളർത്തി . അവൾ മെല്ലെ ബാഗ് എനിക്കു നേരെ നീട്ടി ഒരു ചെറിയ കുട്ടി കളിപ്പാട്ടങ്ങൾ ഏറ്റുവാങ്ങുന്ന കൗതുകത്തോടെ ഞാനതു അവളുടെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി അവളുടെ മനസ്സു കൂടിയാണ് ആ നിമിഷം അവൾ എനിക്ക് നേരെ നീട്ടിയത്.
അന്നും ഇതുപോലൊരു രാത്രിയായിരുന്നു ഒട്ടും ഉറങ്ങുവാൻ എനിക്ക് സാധിച്ചില്ല . നിദ്രാദേവി എന്നിൽ നിന്നും അകന്നു നിന്ന അതെ രാത്രികൾ ......
ആറുകൊല്ലം പിന്നിട്ടിട്ടും എല്ലാം ആ നാളിലേക്ക് ചുരുങ്ങിയതു പോലെ തോന്നുന്നു . എത്രയെന്ത്ര യാത്രകൾ, സന്തോഷങ്ങൾ, ശാസനകൾ, സ്വപ്നങ്ങൾ എല്ലാം തകർന്നടിയുന്നു നിമിഷങ്ങൾ നാളെ ചെന്നാൽ ഒരുപക്ഷേ അവൾ എങ്ങനെ പ്രതികരിക്കും??? പോകാതിരിക്കുവാനും തോന്നുന്നില്ല
കുറച്ചു നേരം കടന്നു പോയി
ചെറിയ മയക്കം ഉണർന്നതു തീവണ്ടിയുടെ ചൂളം കേട്ടിട്ടാണ് സമയം അഞ്ചര ആയിരിക്കുന്നു പുറപ്പെടണം എന്നു തന്നെ തീരുമാനിച്ചു. കുളിക്കുവാൻ തോന്നുന്നില്ല ദേഹമാകെ വിറയ്ക്കുന്നു പതിയെ ചെന്ന് അലമാര തുറന്നു അവളുടെ മണം ..... കറുത്ത ഷർട്ട് പുറത്തെടുത്തു അവൾ കഴിഞ്ഞ പിറന്നാളിനു വാങ്ങിതന്നതാണ് അവൾക്കിത് ഇഷ്ടമാകും ബസ്റ്റോപ്പിൽ ചെന്നു അധിക സമയം നിൽകേണ്ടി വന്നില്ല . ഒരു നല്ല ചാറ്റൽ മഴ പെയ്തു അദ്യദിനത്തിൽ അവളെ കണ്ടപ്പോൾ പെഴ്ത മഴപോലെ .....നനയുവാൻ തോന്നി എന്നാൽ അവളില്ലാതെ എങ്ങനെ ....
ബസിറങ്ങി അവളുടെ വീട്ടിലെത്തി . എല്ലായിടത്തും ആഘോഷവും ആഹ്ലാദവും അവളെ മാത്രം കണ്ടില്ല വരൻ എത്തിയിരിക്കുന്നു അവളുടെ അച്ഛൻ ആഗ്രഹിച്ച പോലത്തെ വരൻ . എന്നാൽ അവൾ ആഗ്രഹിച്ചത് പോലെ ആയോ ??? കൊട്ടും കുരുവയും നാദസ്വര മേളവും ഉയരുന്നു വിദൂരതയിലൂടെ അവൾ നടന്നു നീങ്ങുന്നു .അവളുടെ കണ്ണുകൾ ചെറുതായിരിക്കുന്നു മുഖത്തെ സന്തോഷം എവിടയോ മറഞ്ഞിരിക്കുന്നു ....
അവൾ മറ്റൊരളുടേത് ആകുന്നത് കണ്ടു നിൽക്കാൻ മനസ്സ് അനുവദിക്കില്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞപ്പോൾ കണ്ട കാഴ്ചകൾ ഇനി ഒരിക്കലും ഓർക്കാതിരിക്കാനും അവളുടെ ഓർമ്മകളെ ചേർത്തു പിടിച്ചു ഞാൻ പടിയിറങ്ങി .........
by chandralekha



Comments