പ്രതീക്ഷിക്കാതെ എത്തിയ അതിഥി 😌
- Apr 27, 2021
- 1 min read
Updated: May 5, 2021
By chandralekha
കഴിഞ്ഞ കൊല്ലം മാർച്ച് 17-ാം തീയതി പന്ത്രണ്ടാം ക്ലാസ്സിലെ അവസാന പരീക്ഷയായിരുന്നു "മാത്‌സ് " . മാത്‌സ് പോലൊരു ഭീകരസ്വപ്നം എനിക്ക് വേറെയുണ്ടായിരുന്നില്ല ....... എകസാം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ! അപ്പോഴാണ് ഭീകരന്റെ ലീലാവിലാസങ്ങൾ കേട്ടുതുടങ്ങിയത്. പിന്നീട് ദേ കണ്ണുതുറന്നപ്പോൾ ലോക്ഡൗൺ , മാസ്ക്ക് , സാനിറ്റൈസർ .ഇതൊക്കെ ഉപയോഗിക്കുന്നത് ആദ്യമായാണ് . അന്തരീക്ഷത്തിൽ കാണുവാൻ പോലും സാധിക്കാത്ത വെറുമൊരു വൈറസിനു ഭൂമിയെ തന്നെ കീഴടക്കാൻ പറ്റുന്നു ........ എന്താ കഥ
ജീവിതത്തിലെ തന്നെ ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ ഈ വൈറസ് എന്നെ സഹായിച്ചു എന്നാണ് ഞാൻ കരുതുന്നത്. ലോക് ഡൗൺ ആയതു കൊണ്ട് വീട്ടിലിരുന്ന് ബോർ അടിച്ചപ്പോഴാണ് വാൾ പെയിന്റിങ് എന്തുകൊണ്ട് ചെയ്തുകൂടാ എന്നു തന്നെ ഞാൻ ആലോചിക്കുന്നത് . ചിത്രം വരയ്ക്കാനാണ് എനിക്ക് ഏറ്റവും പ്രയാസം. ഏറ്റവും പ്രയാസമുള്ള കാര്യങ്ങൾ ശ്രമിക്കുമ്പോളല്ലെ നാം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അങ്ങനെ ഒരു മിക്കി മൗസിൽ തുടങ്ങി ഇപ്പോ 5 ചിത്രങ്ങൾ വീട്ടിൽ വരച്ചു. ഇനിയും ഭിത്തി എന്ന അച്ഛന്റെ ദയനീയ ഭാവം കണ്ട ഞാൻ ആറാമത്തെ ചിത്രത്തെക്കുറിച്ച് ചിന്തിച്ചില്ല അങ്ങനിരികെ ദേ വരുന്നു Bottle Art !! സോഷ്യൽ മീഡിയ തുറന്നാൽ ഇതു തന്നെ ....... എങ്കിൽ ഇനി ഇതുമൊന്നു ശ്രമിക്കാം !!!! അങ്ങനെ Bottle ആർട്ടും ആരംഭിച്ചു.
ചിത്രം വരയ്ക്കാനും ക്രാഫറ്റ് വർക്ക് ചെയ്യാനും താല്പര്യം ഉണ്ടായിരുന്നെങ്കില്ലും എനിക്ക് പറ്റില്ലായിരുന്നു എന്ന തോന്നലായിരുന്നു ...... എന്നാൽ കൊറൊണക്കാലം ജീവിതത്തിന്റെ ചില വ്യത്യസ്ത മുഖങ്ങൾ എന്നെ പഠിപ്പിച്ചു . കൊറൊണയ്ക്കു മുൻപ് ചിത്രം വരയ്ക്കുമോ എന്ന് ആരെങ്കിലും ചോദിച്ചാൽ അറിയില്ല എന്ന ഉത്തരത്തിൽ നിന്നും 'തരക്കേടില്ല' എന്ന ഉത്തരത്തിലേയ്ക്കു മാറിയിരിക്കുന്നു . ഇത്തരമൊരു പ്രതിസന്ധിയിൽ ജോലിക്ഷാമവും , കാപട്യവും, അലസതയും കുടിവന്നു എന്നതും സത്യമാണ് ...... എന്നാൽ അതുമൊരു വഴിതിരിവല്ലെ സുഹ്യത്തുകളെ ???
ഏന്തു സാഹചര്യത്തെയും നേരിടാൻ പഠിപ്പിക്കുന്ന ജീവിതത്തിന്റെ ഓരോരോ കുസൃതികൾ !!!! ചില സുഹൃത്തുക്കൾ തന്നെ പറയാറുണ്ട് കൊറോണ എല്ലാം നശിപ്പിച്ചു എന്നാൽ കൊറൊണയല്ല അവന്റെ ചേട്ടൻ വന്നാലും പൊരുതി കാണിക്കും എന്ന മനോഭാവമാവട്ടെ നമ്മുടെത്..
പ്രതിസന്ധികളെ നേരിടു! യുക്തിയോടെ പ്രവർത്തിക്കു! സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രയ്തനത്തിന്റെയും ദിവസങ്ങൾക്കായി കാത്തിരിക്കാം🙏



Comments