top of page

പുഴയുടെ തേങ്ങൽ

  • Jun 16, 2021
  • 1 min read


പ്രളയങ്ങൾക്ക് മുൻപ്

പുഴയോട് പ്രണയമായിരുന്നു

വേനലിൽ തൊണ്ട നിറഞ്ഞ

പുഴകൾ വിരളമായിരുന്നു


കുംഭവെയിലലകളെ

മുഖമേറ്റു വാങ്ങിയപ്പോൾ

തുടിച്ച് കുളിക്കാൻ മനം കൊതിച്ചു

ആ നന്മ ഗ്രാമത്തിലെ പുഴയിൽ


ഭൂതകാലം മന്ത്രിച്ച

പുഴയുടെ ചരിതം

കളയായി തള്ളിയല്ലോ

പുതുയുഗത്തിൻ അധിപർ


പുഴയ്ക്ക് കാവലായ്

ഞാനുണ്ടെന്നർഥിക്കും നാവ്

പക്ഷേ ഉടൽ ചലിച്ചീലാ

മനസ്സ് പാഞ്ഞില്ല


കുളിച്ച് കയറാൻ പുഴയിലേക്ക് ചാടി

എന്നാൽ കൂർത്ത കല്ലുകൾ

നെഞ്ചിൽ തറച്ചു

നെഞ്ച് വിങ്ങി വിങ്ങി

പറഞ്ഞു ഇവിടെ വെള്ളമില്ല


സഞ്ചാരികൾക്കിത് പുഴ

പുഴയ്ക്കോ ഇത് മരുഭൂമി

വരണ്ട് കരയുന്ന ഭൂമി

എന്റെ മനസ്സും മരുഭൂമിയായി


മിനു മരിയ രാജൻ

Recent Posts

See All
Invisible Social Media

Shebin Philip John Why all of us are spending lots and lots of time on social media? People are nowadays spending much more time on...

 
 
 
കാണാത്ത ലോകം കാണിക്കുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന മാന്ത്രികരാണ് പല പുരസ്തകങ്ങളും

By Chandralekha BCJ മനുഷ്യന് ഒരാമുഖം എന്ന നോവലിന് ശേഷം ഇറങ്ങുന്ന സുബാഷ് ചന്ദ്രന്റെ രണ്ടാമത്തെ നോവലാണ് സമുദ്രശില . പത്തു വർഷം കൊണ്ടു എഴുതി...

 
 
 

Comments


Contact Us

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

© 2023 by Turning Heads. Proudly created with Wix.com

bottom of page