top of page

എന്റെ സ്വർഗം

  • Sep 5, 2022
  • 1 min read

ബസ്സ് ഇറങ്ങി നേരെ നോക്കിയാൽ കാണുന്നത് വീട്ടിലേക്കുള്ള നീണ്ട ട്ടാറിട്ട വഴിയാണ്.വഴിയുടെ ഇരുവശത്തും പച്ച പുതപണിഞ്ഞ പാടങ്ങൾ.ഒന്ന് നേരിൽ കണ്ടാൽ ചോദിക്കാനായി കുറെ ചോദ്യങ്ങളുമായി കാത്തുനിൽപുണ്ടാകും നിഷ്കളങ്കരായ ചില മനുഷ്യർ. വീട്ടിൽ എത്തുന്നത് വരെയുള്ള നടത്തം ചോദ്യങ്ങൾക്കു ഉത്തരം നൽകിയാകും. മുഖമെല്ലാം ചുമന്നു തുടുത്തു കാണും, സ്വന്തം വീട്ടിൽ എത്തുമ്പോൾ അങ്ങനെയാ. വീട്ടിലെ കുട്ടിപട്ടാളത്തെയും കൂട്ടി ചോലയിൽ പോയി ആറാടി ഒരു കുളിയും പാസ്സാക്കി അമ്മ ഉണ്ടാക്കിയ നല്ല പുട്ടും, കടല കറിയും, പപ്പടവും, പുഴുങ്ങിയ പഴവും, കൗസല്യ ചേച്ചിടെ അമ്മിണീടെ നാടൻ പാലിൽ ഉണ്ടാക്കിയ കടുപ്പൻ ചായയും. ആഹാ.......... അപ്പോഴേക്കും കുടുംബശ്രീ അംഗങ്ങൾ എത്തി പറമ്പ് പണി തുടങ്ങി. പണിയിൽ കാര്യമായിട്ടും പരദൂഷണം മാത്രമേ നടക്കുന്നുള്ളു. ഉണ്ണാൻ സമയം ആയാൽ എല്ലുമുറിയെ പണിയാ.വീട്ടിലിന് ഇറങ്ങി അമ്മായിമാരെ കണ്ടു വിശേഷോം ചോയിച്ചും പറഞ്ഞും ഇറങ്ങി. അപ്പോഴേക്കും അമ്മ വാഴയിലയിൽ കുത്തരി ചോറും, മാങ്ങാ കറിയും, എരിവുല്ല കടുമാങ്ങ അച്ചാറും, ഓലനും, കയ്പക്ക ഉപ്പേരിയും, രസവും പപ്പടവും, ന്റെ കൃഷ്ണ എന്താ ഒരു സുഖം. ഇനി നല്ല ഒരു ഉറക്കം ആകാം. വെയിൽ ആറുമ്പോളേക്കും കുട്ടിപട്ടാളം വന്നു കുത്തിപ്പൊക്കി. നാളെ അത്തം തുടങ്ങായി, പൂ പഠിക്കാം എല്ലാരും കൂടെ അങ്ങ് കുന്നിന്റെ മോളില്ക്കു ഇറങ്ങി. പൊടിയന്നിടെ ഇല കൊണ്ട് കൂടയുണ്ടാക്കി പൂവേ പൊലിയും പാടി തുമ്പ മുതൽ ചെമ്പരത്തി വരെ പറിച്ചു വറ്റൽ എത്തി. വൈകി എത്തിയതിനു നല്ല തല്ലും കൂടെ കടിക്കാൻ ചൂട് പഴംപൊരിയും കട്ടൻചായയും.അച്ഛമ്മേടെ പഴങ്കതകൾ കേട്ടു ഷാപ്പാടും കഴിച്ചു പട്ടാള കൂട്ടം ഉറങ്ങാൻ തീരുമാനിച്ചു. ഉറങ്ങാൻ വേണ്ടി എന്റെ യക്ഷി കഥയും.ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ...


Arya M C

BCJ ll

 
 
 

Recent Posts

See All

Comments


Contact Us

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

© 2023 by Turning Heads. Proudly created with Wix.com

bottom of page