top of page

ഒരു യുക്തിരഹിതമായ കഥ

  • May 18, 2021
  • 1 min read

By Jeevan P.


ഇത് ഒരു ചെറിയാ കഥയാണ്, വളരെ ചെറിയ കഥ. ഒരുപക്ഷെ നിന്റെയും, എന്റെയും ജീവിതത്തിൽ ഒരുപാട് കണ്ടിട്ടുള്ള, അനുഭവിച്ചിട്ടുള്ള കഥ.


ഒരു മഴക്കാലത്തു ഒരു മലയോരത്തെ അതിമനോഹരമായ വിദ്യാലയം, അവിടെ മഴയുടെ താളവും, ഇളം കുരുന്നുകളുടെ നാദവും സംന്തുലിതമായി പോകുന്നതിനാൽ ഒരു പ്രേത്യക ശബ്ദം കേൾക്കാൻ ഇടയായി.


ഒരു ക്ലാസ്സിൽ കുട്ടികളെ ടീച്ചർ മലയാളം വായിക്കാൻ പഠിപ്പിക്കുകയായിരുന്നു. ആ ക്ലാസ്സിൽ ആണെങ്കിൽ എല്ലാ വിരുതന്മാരും ഉണ്ട്.

ഈ കഥയിലെ രണ്ട് പ്രധാന കഥാപാത്രങ്ങളാണ്, ഈ ക്ലാസ്സിൽ തന്നെ പഠിക്കുന്ന സഹോദരങ്ങളായ മജീദും, മനാഫും . മജീദ് കേമനും, പഠിക്കാൻ മിടുക്കനും ആയിരുന്നു.അവനെക്കാൾ നല്ല രീതിയിൽ വായനാ ശേഷിയുള്ള മറ്റൊരു കുട്ടി ആ വിദ്യാലയത്തിൽ തന്നെ ഇല്ലായിരുന്നു. പിന്നെ മനാഫ് അവന്റെ കാര്യം പറയണ്ട, അവൻ കായികത്തിൽ മികച്ച വിജയം നേടിയവൻ ആണ്, പക്ഷേ അവൻ ഒരു വക പഠിക്കില്ല, എന്തിന് മര്യാദക്ക് നാലക്ഷരം വായിക്കാൻ കൂടി അറിയില്ല.



കാലം പോയി, ഇരുവരും വളർന്നു. രണ്ട് പേരും എങ്ങനെയോ പ്ലസ് ടു പാസ്സായി, നമ്മുടെ നാട് അല്ലെ പഠിച്ചവനും, പഠിക്കാത്തവനും മാർക്ക്‌ കൊടുക്കുന്ന സിസ്റ്റം ഉള്ള നമ്മുടെ സ്വന്തം നാട്.


അങ്ങനെ ഇരുവർക്കും ഒരേ കോളേജിൽ അഡ്മിഷനും കിട്ടി. ഒരുത്തൻ കഷ്ടപ്പെട്ട് കിട്ടിയതാ, പക്ഷേ വേറെ ഒരുത്തനു സ്പോർട്സ് കൊട്ടയിലും.


ഇരുവരും കോളേജിൽ പഠിക്കാൻ പോകുമ്പോളേക്കും കോവിഡ് വരുന്നു കോളേജ് അടക്കുന്നു.ഓൺലൈൻ ക്ലാസ്സ്‌ വരുന്നു പിന്നീട് അങ്ങോട്ട് എല്ലാം ശുഭം.


ഒരുപക്ഷെ ഈ കഥയിൽ നിങ്ങൾക്ക് ഒരു അർത്ഥം കണ്ടെത്താൻ സാധിച്ചു കാണില്ല കാരണം ഇന്നും ഈ സമൂഹത്തിൽ ചിലർ അർത്ഥം ഇല്ലാതെയാണ് ജീവിക്കുന്നത്. അതുകൊണ്ട് ഇതുപോലൊരു അർത്ഥം ഇല്ലാത്ത കഥയെ പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത്.


മാറി ചിന്തിക്കുമ്പോൾ മാത്രമാണ് ഇവിടെ മാറ്റം ഉണ്ടാവുന്നത്.യുക്തിരഹിതമായി ചിന്തിക്കുമ്പോൾ മാത്രമാണ് ഈ സമൂഹത്തിൽ യുക്തി എന്തെന്ന് തിരിച്ചറിയുന്നത്.

 
 
 

Recent Posts

See All

Comments


Contact Us

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

© 2023 by Turning Heads. Proudly created with Wix.com

bottom of page