ചരിത്രമായി ഭരണതുടർച്ച
- May 11, 2021
- 2 min read
By Hari Gowind, MCJ

കേരളത്തിൽ പിണറായി സർക്കാർ വാഴില്ലായെന്ന് പലരും പ്രതീക്ഷിച്ചിരുന്നു, എന്നാൽ പ്രതീക്ഷക്കൾക്ക് വിരാമം ഇട്ടുകൊണ്ട് തുടർച്ചയായ രണ്ടാം തവണയും പിണറായി സർക്കാർ സത്യപ്രതിജ്ഞക്ക് ഒരുങ്ങുകയാണ്.തുടർച്ചയായി രണ്ടാം തവണയും കേരളം ചുവക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും തിരുത്തി എഴുതാൻ പിണറായിയുടെയും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സ്വന്തം വിജയന് സാധിച്ചു എന്നതാണ് വാസ്തവം.ഇഎംഎസ്, കെ. കരുണാകരൻ, ഇ.കെ. നായനാർ, വി.എസ് എന്നിങ്ങനെ നീളുന്ന ഒട്ടേറെ അധികായർക്ക് സാധ്യമാവാത്ത നേട്ടമാണ് പിണറായി വിജയൻ നേടിയെടുത്തത്.1977-ൽ കോൺഗ്രസ് -സിപിഐ മുന്നണികൾ ഭരണം നിലനിർത്തിയെങ്കിലും ഇക്കുറി പിണറായിയുടെ നേട്ടങ്ങൾക്ക് തിളക്കമേറെയാണ്.ഭരണ തുടർച്ച എന്നത് നിസാരമായി നേടിയെടുത്തതല്ല. കഴിഞ്ഞ അഞ്ചു വർഷകാലത്തെ ഒത്തൊരുമ്മയുടെയും, ആവിഷ്കരണത്തിന്റെയു, കഠിനപ്രയത്നത്തിന്റെയും ഫലമാണ്.ക്യാപ്റ്റനും, ക്യാപ്റ്റൻസിയും മികച്ചു നിന്നപ്പോൾ കേരളം ചെങ്കത്തിരഴകിൽ ഉദിച്ചു നിന്നു.തദ്ദേശതിരഞ്ഞെടുപ്പിന്റെ വിജയം പകർന്നു നൽകിയ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി ജനവിധിക്ക് തയ്യാറെടുത്തത്.യുഡിഎ എഫ് ആവട്ടെ പിണറായി സർക്കാരിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ ആയുധമാക്കുവാനാണ് ശ്രമിച്ചത്.ബിജെപിയുടെ തന്ത്രങ്ങൾ ഫലം കണ്ടില്ലായെന്ന് മാത്രമല്ല, സഭയിൽ നിന്നെ പുറത്താക്കപ്പെട്ടു.കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പിണറായി സർക്കാർ നേരിടേണ്ടി വന്ന വെല്ലുവിളികൾ ചെറുതല്ല.പ്രളയവും, നിപ്പയും, കോവിഡുമെല്ലാം ജനങ്ങളെ വലച്ചപ്പോൾ താങ്ങും തണലുമായി ഈ സർക്കാർ നിന്നതിനു ജനങ്ങൾ നൽകിയ സമ്മാനമാണ് ഈ ചുവന്ന തിളക്കമുള്ള സുന്ദര വിജയം.നിരവധി പദ്ധതികളുടെ വിജയവും,നവകേരളം കെട്ടിപ്പടുത്താൻ സർക്കാർ നൽകിയ സംഭവനകളുമെല്ലാം ജനങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിച്ചു.ഏതു മഹാമാരിയിലും തന്റെ ജനങ്ങളെ പട്ടിണി അറിയിക്കാതെ മുന്നോട്ടു നയിച്ച പിണറായി സർക്കാരിന്റെ വിജയം ഒരു പരിധിവരെ പ്രവചിക്കപ്പെട്ടിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം എന്നി മേഖലകളിൽ സർക്കാർ കൊണ്ടുവന്ന ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും ഒഴിച്ചുകൂടാൻ കഴിയാത്തവയായിരുന്നു. ഇവയെല്ലാം ഇടതു മുന്നണിയുടെ ഏകപക്ഷീയമായ വിജത്തിന്റെ അടിത്തറകളാണ്.കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിലും തിരഞ്ഞെടുപ്പ് ആവേശം നിറച്ചാണ് കടന്നുപോയത്. ഒട്ടേറെ നേതാക്കളുടെ വളർച്ചയും, തളർച്ചയും കണ്ട ജനവിധിക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.പാർട്ടിയുടെ ഉജ്വല വിജയത്തിലും തിളക്കം നഷ്ടപ്പെട്ട കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണിയും, വിജയത്തിന്റെ മധുരം നുണഞ്ഞ യുവ നേതാവ് സച്ചിൻ ദേവുമെല്ലാം ഈ തിരഞ്ഞെടുപ്പിൽ ശ്രദ്ധ നേടി.ഈ ജനവിധി ജനങ്ങളുടെ വിജയമാണ് എന്ന് ആവർത്തിച്ചു പറയുകയാണ് പിണറായി സർക്കാർ.കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തത്തിൽ കേരളം വലയുമ്പോൾ തങ്ങളെ പിടിച്ചുയർത്താൻ ഈ ജനനായകന് കഴിയും എന്ന ജനങ്ങളുടെ വിശ്വാസമാണ് ഈ സർക്കാരിന്റെ വിജയവും.ച
കേരളത്തിൽ പിണറായി സർക്കാർ വാഴില്ലായെന്ന് പലരും പ്രതീക്ഷിച്ചിരുന്നു, എന്നാൽ പ്രതീക്ഷക്കൾക്ക് വിരാമം ഇട്ടുകൊണ്ട് തുടർച്ചയായ രണ്ടാം തവണയും പിണറായി സർക്കാർ സത്യപ്രതിജ്ഞക്ക് ഒരുങ്ങുകയാണ്.
തുടർച്ചയായി രണ്ടാം തവണയും കേരളം ചുവക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും തിരുത്തി എഴുതാൻ പിണറായിയുടെയും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സ്വന്തം വിജയന് സാധിച്ചു എന്നതാണ് വാസ്തവം.
ഇഎംഎസ്, കെ. കരുണാകരൻ, ഇ.കെ. നായനാർ, വി.എസ് എന്നിങ്ങനെ നീളുന്ന ഒട്ടേറെ അധികായർക്ക് സാധ്യമാവാത്ത നേട്ടമാണ് പിണറായി വിജയൻ നേടിയെടുത്തത്.1977-ൽ കോൺഗ്രസ് -സിപിഐ മുന്നണികൾ ഭരണം നിലനിർത്തിയെങ്കിലും ഇക്കുറി പിണറായിയുടെ നേട്ടങ്ങൾക്ക് തിളക്കമേറെയാണ്.ഭരണ തുടർച്ച എന്നത് നിസാരമായി നേടിയെടുത്തതല്ല. കഴിഞ്ഞ അഞ്ചു വർഷകാലത്തെ ഒത്തൊരുമ്മയുടെയും, ആവിഷ്കരണത്തിന്റെയു, കഠിനപ്രയത്നത്തിന്റെയും ഫലമാണ്.ക്യാപ്റ്റനും, ക്യാപ്റ്റൻസിയും മികച്ചു നിന്നപ്പോൾ കേരളം ചെങ്കത്തിരഴകിൽ ഉദിച്ചു നിന്നു.
തദ്ദേശതിരഞ്ഞെടുപ്പിന്റെ വിജയം പകർന്നു നൽകിയ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി ജനവിധിക്ക് തയ്യാറെടുത്തത്.യുഡിഎ എഫ് ആവട്ടെ പിണറായി സർക്കാരിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ ആയുധമാക്കുവാനാണ് ശ്രമിച്ചത്.ബിജെപിയുടെ തന്ത്രങ്ങൾ ഫലം കണ്ടില്ലായെന്ന് മാത്രമല്ല, സഭയിൽ നിന്നെ പുറത്താക്കപ്പെട്ടു.
കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പിണറായി സർക്കാർ നേരിടേണ്ടി വന്ന വെല്ലുവിളികൾ ചെറുതല്ല.പ്രളയവും, നിപ്പയും, കോവിഡുമെല്ലാം ജനങ്ങളെ വലച്ചപ്പോൾ താങ്ങും തണലുമായി ഈ സർക്കാർ നിന്നതിനു ജനങ്ങൾ നൽകിയ സമ്മാനമാണ് ഈ ചുവന്ന തിളക്കമുള്ള സുന്ദര വിജയം.നിരവധി പദ്ധതികളുടെ വിജയവും,നവകേരളം കെട്ടിപ്പടുത്താൻ സർക്കാർ നൽകിയ സംഭവനകളുമെല്ലാം ജനങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിച്ചു.ഏതു മഹാമാരിയിലും തന്റെ ജനങ്ങളെ പട്ടിണി അറിയിക്കാതെ മുന്നോട്ടു നയിച്ച പിണറായി സർക്കാരിന്റെ വിജയം ഒരു പരിധിവരെ പ്രവചിക്കപ്പെട്ടിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം എന്നി മേഖലകളിൽ സർക്കാർ കൊണ്ടുവന്ന ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും ഒഴിച്ചുകൂടാൻ കഴിയാത്തവയായിരുന്നു. ഇവയെല്ലാം ഇടതു മുന്നണിയുടെ ഏകപക്ഷീയമായ വിജത്തിന്റെ അടിത്തറകളാണ്.
കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിലും തിരഞ്ഞെടുപ്പ് ആവേശം നിറച്ചാണ് കടന്നുപോയത്. ഒട്ടേറെ നേതാക്കളുടെ വളർച്ചയും, തളർച്ചയും കണ്ട ജനവിധിക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.പാർട്ടിയുടെ ഉജ്വല വിജയത്തിലും തിളക്കം നഷ്ടപ്പെട്ട കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണിയും, വിജയത്തിന്റെ മധുരം നുണഞ്ഞ യുവ നേതാവ് സച്ചിൻ ദേവുമെല്ലാം ഈ തിരഞ്ഞെടുപ്പിൽ ശ്രദ്ധ നേടി.ഈ ജനവിധി ജനങ്ങളുടെ വിജയമാണ് എന്ന് ആവർത്തിച്ചു പറയുകയാണ് പിണറായി സർക്കാർ.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തത്തിൽ കേരളം വലയുമ്പോൾ തങ്ങളെ പിടിച്ചുയർത്താൻ ഈ ജനനായകന് കഴിയും എന്ന ജനങ്ങളുടെ വിശ്വാസമാണ് ഈ സർക്കാരിന്റെ വിജയവും.





Comments