
തൂശനില നിറയുന്ന സമൃദ്ധി വിളമ്പുന്ന ഒരോണം
- Sep 8, 2022
- 1 min read
പൂക്കളങ്ങൾ വർണ്ണ മഹോത്സവം തീർത്ത ഓണപുലരിയുടെ നിറവിൽ ആഘോഷങ്ങളുടെ ആരവം മുഴങ്ങിതുടങ്ങി.. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഓണം ഏറെ ഉത്സാഹത്തോടെ മലയാളികൾ കൊണ്ടാടുന്നു... ഓണപാട്ടിന്റെയും, ഓണസദ്യയുടെയും, വള്ളംകളിയുടെയും പഴമയ്‌ക്കൊപ്പം നന്മകൾ നിറയുന്ന പുതുമയെ സ്വീകരിക്കാൻ മലയാളി പഠിക്കുന്നു. കുടവയറും വെളുത്ത നിറവും ഉള്ള മാവേലി ഇപ്പോൾ കൃശഗാത്രനും ഇരുണ്ട നിറമുള്ളവനായി മാറുന്നത് ഇന്നിന്റെ വ്യത്യസ്തമായ കാഴ്ചപ്പാടിന്റെ സൂചനയാണ് ..
ഒരു അസുരരാജാവ് മഹാബലിയായതും ഒരു ദേവൻ വാമനനായി മാറിയത്തിന്റെയും ഓർമയാണ് ഓരോ ഓണവും... ഓരോ പുതുമയെയും നന്മകൾ നിറഞ്ഞ മാറ്റങ്ങളെയും സ്വീകരിക്കാൻ കഴിയുന്നവരായി ഈ ഓണം നമ്മെ മാറ്റട്ടെ
സമൃദ്ധിയുടെ ഒരായിരം ഓണാശംസകൾ
By Aleena Liz BCJ 2nd year





Comments