ഫമിനിസം (feminism)
- Apr 7, 2021
- 1 min read

ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന വാക്കാണ് ഫെമിനിസം അല്ലെങ്കിൽ ഫെമിനിസ്റ്റ്. എന്നാൽ ഇന്ന് ഫെമിനിസ്റ്റ് എന്ന വാക്കിന് പരിണാമം സംഭവിച്ചു ഫെമിനിച്ചി ആയിരിക്കുന്നു... അല്ല അങ്ങനെ മാറ്റിയതാണ് ചിലർ. ഫെമിസം എന്നാൽ സ്ത്രീ പുരുഷന് മേലെയാണെന്നല്ല മറിച് സ്ത്രീക്കും പുരുഷനും ഒരേ പരിഗണന നൽകണമെന്ന ആശയമാണ്(giving equal importance to men and women). എന്നാൽ ഇന്ന് ഒരു സ്ത്രീ അവൾക്കുവേണ്ടി ശബ്ദമുയർത്തി യാൽ അവളെ "ഫെമിനിച്ചി " എന്ന് വിളിച്ച് അധിക്ഷേപിക്കാനുള്ള ഒരു ട്രെൻഡ് നമ്മൾക്കിടയിലുണ്ട്. അങ്ങനെയുള്ളവരോട് ഒരു വാക്ക് സ്ത്രീക്കും പുരുഷനും ഒരേ പരിഗണന നൽകുന്നതിൽ എന്താണ് തെറ്റുള്ളത്.
ഒരു കാര്യം സമ്മതിക്കുന്നു സ്ത്രീ പുരുഷനോട് സമമല്ല, അതുപോലെ പുരുഷൻ സ്ത്രീയോടും.സ്ത്രീകൾ ചെയ്യുന്ന പല പ്രവർത്തിയും പുരുഷന് ചെയ്യാൻ കഴിയില്ല അതുപോലെ തന്നെയാണ് തിരിച്ചും പുരുഷൻ ചെയ്യുന്നതെല്ലാം സ്ത്രീകൾക്കും. ഈ വ്യത്യസ്തത അറിഞ്ഞുകൊണ്ട് തന്നെ രണ്ടുവിഭാഗത്തെയും ഒരുപോലെ കാണാൻ അല്ലെങ്കിൽ അംഗീകരിക്കാൻ കഴിയുന്ന വ്യക്തിയാണ് ഫെമിനിസ്റ്റ്.
ഇനിയും ഫെമിനിസത്തെ പുച്ഛിക്കുന്ന അവരോട് ഒരു വാക്ക് നിങ്ങളുടെ അച്ഛനെയും അമ്മയെയും, സഹോദരനെയും സഹോദരിയേയും, മകനെയും മകളെയും നിങ്ങൾക്ക് ഒരുപോലെ കാണാൻ കഴിയില്ലായിരിക്കാം. അവരെ സമഭാവനയോടെ സ്നേഹിക്കുക ബഹുമാനിക്കുക പരിചരിക്കുക അപ്പോൾ നിങ്ങളും ഒരു ഫെമിനിസ്റ്റ് ആകും...ഇതുപോലെ ഒരുപാട് ഫെമിനിസ്റ്റുകൾ ഉള്ളതുകൊണ്ട് ആയിരുന്നു നമ്മുടെ സ്ത്രീകൾക്ക് സംസാരിക്കാനുള്ള അവകാശം ലഭിച്ചത്, വീടിനു പുറത്തിറങ്ങാനുള്ള അനുവാദം എങ്കിലും ലഭിച്ചത്, മാറുമറയ്ക്കാനുള്ള അനുവാദം ലഭിച്ചത്, അങ്ങനെ എത്രയെത്ര അവകാശങ്ങൾ അവർ നേടിയെടുത്തു....
നന്ദി
Gowri Vinod






Comments