സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറലായ വിഡിയോയുടെ കഥയിലേക്ക്
- May 7, 2021
- 2 min read
കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിരി ഉണർത്തുന്ന ഒരു വീഡിയോ നമ്മൾ എല്ലാം കണ്ടതാണ്. മൂന്നുപേർ ഒരു ബൈക്കിൽ മാസ്കും ഹെൽമെറ്റും ഇല്ലാതെ പോകുന്നു, പെട്ടന്ന് ഇവർ ബൈക്ക് തിരിച്ച് മൂന്നായി ചിതറുന്നു

മൂന്നാമത്തെ ആൾ പതിയെ നടന്നിട്ട് മാസ്ക് മുഖത്ത് വയ്ക്കുന്നു

പിന്നാലെ ഇതാ വരുന്നു കേരള പോലീസ്.
35സെക്കന്റ് മാത്രം ഉള്ള CCTV ദൃശ്യമാണിത്, അതിൽ ഒന്നുമറിയാത്തതുപോലെ മാസ്ക് എടുത്ത് വച്ച് നടക്കുന്ന ആളെയാണ് പലരും പ്രകീർത്തിക്കുന്നത്

ആ മാസ്ക് വയ്ക്കാൻ കാണിച്ച വലിയ മനസ്സ് ആരും കാണാതെ പോകരുത്. പോലീസിനെ പറ്റിക്കുന്ന അഭിനയം കാഴ്യ്ചവച്ച ഈ ചേട്ടന് ഓസ്കാർ നൽകണമെന്നും, "എന്തൊരു അഭിനയം ആണ് ചേട്ടാ " എന്നൊക്കെ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമെന്റുകൾ. വീഡിയോ ശരവേഗത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി, ഒടുവിൽ കേരളാപോലീസിന്റ ഒഫീഷ്യൽ പേജിലും വീഡിയോ എത്തി, കമെന്റുകൾ പലതായിരുന്നു


ആരാണ് ആ ചേട്ടൻ എന്നതായിരുന്നു സമൂഹമാധ്യമങ്ങളുടെ പ്രധാന ചോദ്യം, ഈ ചേട്ടന് മികച്ച നടനുള്ള അവാർഡ് നൽകണമെന്നായിരുന്നു ചിലരുടെ പക്ഷം. ആ ചേട്ടൻ മഞ്ഞപ്പാറ ഗ്രാമത്തിലെ മെമ്പർ ആണ്, ഈ സാഹചര്യത്തെ പറ്റി അദ്ദേഹം പറയുന്നത് ഇങ്ങനെ

“മഞ്ഞപ്പാറയുമായി ബന്ധപ്പെട് തണൽ ജീവകാരുണ്യം എന്ന് പറയുന്ന സംഘടന ഉണ്ട്, റംസാൻ, ഓണം, ക്രിസ്മസ് ഒക്കെ വരുമ്പോൾ നമ്മൾ കിറ്റ് വിതരണം ചെയ്യാറുണ്ട്, അപ്പൊൾ ആ ദിവസം റംസാന്റെ കിറ്റ് വിതരണവുമായി ബന്ധപ്പെട് നമ്മൾ പോകുന്ന വഴിയിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. പെട്ടന്ന് അവിടെ വന്നപ്പോൾ പോലീസ് വണ്ടി വരുന്നത് സ്കൂട്ടി ഓടിച്ചിരുന്ന പയ്യൻ കാണുകയും പെട്ടന്ന് തന്നെ വണ്ടി തിരിക്കുകയും ചെയ്തു അതിനേ തുടർന്ന് ഉണ്ടായ സംഭവമാണ് ഇത്. ആ സ്ഥലത്ത് നമ്മടെ ഒരു ജേഷ്ഠസഹോദരനായ സജിസം എന്ന് പറയുന്ന ഒരു വ്യക്തിയുടെ വീടിനോട് ചേർന്ന് CCTV ക്യാമറ ഉണ്ടായിരിന്നു, അദ്ദേഹം ആണ് അത് എടുത്ത് നമ്മൾക്ക് കാണാൻ വേണ്ടി നമ്മടെ പ്രാദേശിക ഗ്രൂപ്പിൽ ഇട്ട് തന്നത് അപ്പൊ അതിൽ നിന്ന് ആരോ എടുത്ത് പുറത്തേക് അങ്ങ് പോയി, പിന്നെ അതങ്ങ് സ്പ്രെഡ് ആയി പോവുകയാണ് ഉണ്ടായത്”

എന്നാൽ പോലീസ് പിടിച്ചതിന് ശേഷം എന്ത് സംഭവിച്ചു എന്നായിരുന്നു പലരുടെയും ചോദ്യം, ആ കഥ അദ്ദേഹം പറഞ്ഞത് ഇങ്ങനെ
"അതിന് ശേഷം ഞാൻ മുൻമ്പോട്ട് നടക്കുകയും പോലീസ് എന്റെ അടുത്ത് നിർത്തുകയും അപ്പോൾ തന്നെ എനിക്ക് വെക്തമായി മനസിലായി നമ്മൾ കാണിച്ചത് തെറ്റാണെന്, എന്നോട് ചോദിച്ചു, ഞാൻ എന്നിട്ട് കുറ്റസമ്മതം നടത്തുകയും അവരെ വിളിപ്പിച്ച് താകീത് നമ്മൾക് നൽകുകയും ചെയ്തു.”

“പിന്നെ പ്രേത്യേകിച്ചു തണൽ ജീവകാരുണ്യ സംഘടനയുടെ സാന്ത്വനപ്രവർത്തനമായിട്ടാണ് ഞങ്ങൾ പോയേതെന്നു പറയുമ്പോൾ ആ ഉദ്യോഗസ്ഥന് അത് മനസ്സിലാവുകയും അത് അനുസരിച്ചു അദ്ദേഹം ഞങ്ങളെ ശാസിക്കുകയും ഉപദേശം നൽകുകയും വണ്ടി നമ്പർ നോട്ട് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് അത് പാരിയവസാനിച്ചത് "
സോഷ്യൽ മീഡിയ ഈ സംഭവത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച കാഴ്ചയാണ് നമ്മൾ കണ്ടത്
BY YEDHUKRISHNA






Comments